എട്ടുവയസ്സുകാരിയുടെ മരണം: ആദ്യ പ്രതികരണവുമായി ഷവോമി

Related Stories

തൃശൂരില്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടുവയസ്സുകാരി ആദിത്യ ശ്രീ മരിക്കാനിടയായ സംഭവത്തില്‍ ആദ്യ പ്രതികരണവുമായി ഫോണ്‍ കമ്പനിയായ ഷവോമി. ഷവോമി 2018ല്‍ ലോഞ്ച് ചെയ്ത റെഡ്മി നോട്ട് 5 പ്രോയാണ് പൊട്ടിത്തെറിച്ചതെന്നാണ് വിവരം. സംഭവത്തില്‍ പൊലീസ് ഔദ്യോഗികമായി വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം, റെഡ്മി നോട്ട് 5 പ്രോ നിര്‍മാതാക്കളായ റെഡ്മി ആദ്യമായി വിഷയത്തില്‍ ഒരു ദേശീയ മാധ്യമത്തോട് പ്രകരിച്ചു.
ഉപഭോക്തൃ സുരക്ഷയ്ക്കാണ് ഷവോമി ഏറ്റവും പ്രാധാന്യം നല്‍കുന്നത്. ഇത്തരം വിഷയങ്ങള്‍ ഏറെ ഗൗരവത്തോടെയാണ് കമ്പനിയെടുക്കാറുള്ളത്. ഈ പ്രയാസ ഘട്ടത്തില്‍ തങ്ങള്‍ കുടുംബത്തോടൊപ്പം നില്‍ക്കുന്നു. സാധ്യമായ വിധത്തില്‍ അവര്‍ക്ക് എല്ലാ പിന്തുണയും നല്‍കും.
റെഡ്മി ഫോണാണ് അപകടത്തിനിടയാക്കിയതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ കാണാനിടയായി. വിഷയം അന്വേഷണഘട്ടത്തിലാണ്. അപകട കാരണം കണ്ടെത്താന്‍ അധികാരപ്പെട്ടവരുമായി സഹകരിക്കുമെന്നും കുടുംബത്തിന് എല്ലാ വിധ പിന്തുണയും നല്‍കുമെന്നും ഷവോമി ഇന്ത്യ വക്താവ് അറിയിച്ചു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories