രാജ്യത്തെ സര്‍ക്കാര്‍ ഗവേഷണ സ്ഥാപനങ്ങളില്‍ നിന്ന് ടെക്നോളജി ലൈസന്‍സ് വാങ്ങാന്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ചെലവായ തുക സംസ്ഥാന സർക്കാർ തിരികെ നല്‍കുന്നു.
ചെലവായ തുകയുടെ 90 ശതമാനമാണ് സംസ്ഥാന സര്‍ക്കാര്‍ തിരികെ നല്‍കുന്നത്. ടെക്നോളജി ട്രാന്‍സ്ഫര്‍ ആന്‍ഡ് കൊമേഴ്സ്യലൈസേഷന്‍ സ്കീമിന് കീഴില്‍ പരമാവധി 10 ലക്ഷം രൂപ വരെയാണ് തിരികെ നല്‍കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ സംരംഭകത്വ വികസന നോഡല്‍ ഏജന്‍സിയായ കെ.എസ്.യു.എം ആണ് പദ്ധതി നടപ്പാക്കുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മെയ് ഒന്ന് മുതല്‍ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കും
സര്‍ക്കാര്‍ ഗവേഷണ സ്ഥാപനങ്ങളിലെ വാണിജ്യ സാധ്യതയുള്ള കണ്ടെത്തലുകള്‍ മികച്ച ഉല്‍പ്പന്നങ്ങളാക്കി മാറ്റാന്‍ കഴിയുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.