കൊച്ചി വാട്ടര്‍ മെട്രോയില്‍ ആദ്യ ദിവസം
രാവിലെ ഏഴു മുതല്‍ രാത്രി 8 വരെ സഞ്ചരിച്ചത് 6559 യാത്രക്കാർ.
വൈപ്പിനില്‍ നിന്ന് ഹൈകോര്ട്ടിലേക്കായിരുന്നു ആദ്യ സര്‍വീസ്. ദ്വീപ് നിവാസികളുടെ യാത്ര ദുരിതത്തിന് വാട്ടര്‍ മെട്രോ ആശ്വാസമാകുമെന്ന് കെഎംആര്‍എല്‍ എംഡി ലോക് നാഥ് ബഹ്റ വ്യക്തമാക്കി.
കൃത്യം ഏഴുമണിക്ക് തന്നെ വാട്ടര്‍ മെട്രോയുടെ ആദ്യ സര്‍വീസ് തുടങ്ങി. വൈപിനില്‍ നിന്നുള്ള യാത്രക്കാര്‍ക്കൊപ്പം ലോക്നാഥ് ബഹ്റയും ആദ്യ യാത്രയുടെ ഭാഗമായി.