പഞ്ചാബിലെ പട്ട്യാലയില്‍ നടക്കുന്ന ഖേലോ ഇന്ത്യ ദേശീയ വനിതാ സൈക്ലിങ് ലീഗില്‍ മൂന്ന് മെഡലുകള്‍ നേടി ഇടുക്കി ചേറ്റുകുഴി സ്വദേശിയായ അഗ്‌സ ആന്‍ തോമസ്. സ്പ്രിന്റ് മാസ് സ്റ്റാര്‍ട്ട്, കിരേന്‍ ഇനങ്ങളിലാണ് അഗ്‌സ വെങ്കല മെഡലുകള്‍ നേടിയത്. അടുത്തിടെ തിരുവനന്തപുരത്ത് നടന്ന സൗത്ത് സോണ്‍ വിമന്‍സ് ലീഗ് സൈക്ലിങ്ങില്‍ 5 സ്വര്‍ണവും രണ്ട് വെങ്കലവുമടക്കമുള്ള വന്‍ നേട്ടം നല്‍കിയ ആത്മവിശ്വാസത്തോടെയാണ് അഗ്‌സ പട്ട്യാലയിലേക്ക് വണ്ടികയറിയത്. അനിയത്തി അനക്‌സിയയും സൈക്ലിങ് താരമാണ്.
ഇടുക്കി ചേറ്റുകുഴിയില്‍ പി.യു തോമസിന്റെയും ബിന്ദു തോമസിന്റെയും മക്കളാണ്.