ഇന്ത്യന്‍ വിപണിയില്‍ ആപ്പ് സ്റ്റോര്‍ പുറത്തിറക്കാൻ പദ്ധതിയിട്ട് ഫോൺ പേ. ഇത് 12 ഇന്ത്യന്‍ ഭാഷകളിലാണ് ലഭിക്കുക.
നിലവില്‍, ആന്‍ഡ്രോയിഡ് ആപ്പ് സ്റ്റോറുകളിൽ ഗൂഗിളിന്റെ പ്ലേ സ്റ്റോര്‍ ആണ് ആധിപത്യം പുലര്‍ത്തുന്നത്. ഇതോടെ ഫോണ്‍പേയുടെ ഏറ്റവും വലിയ എതിരാളി ഗൂഗിള്‍ ആകും. ഇന്ത്യയില്‍ ഒട്ടനവധി പദ്ധതികള്‍ വികസിപ്പിക്കാന്‍ ഫോണ്‍പേ ആസുത്രണം ചെയ്യുന്നുണ്ട്.
ഡാറ്റ സൂക്ഷിക്കുന്നത് പ്രാദേശികമായിട്ടായിരിക്കണം എന്ന റെഗുലേറ്ററി നിര്‍ബന്ധ പ്രകാരം രാജ്യത്ത് ഡാറ്റാ സെന്ററുകള്‍ നിര്‍മ്മിക്കുന്നതിനായി ഏകദേശം
1,661 കോടി രൂപ നിക്ഷേപിക്കുമെന്ന് ഫോണ്‍പേ അറിയിച്ചിട്ടുണ്ട്.