കാലവര്‍ഷത്തിന് മുന്നോടിയായി, ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള ചെറുതോണി ഡാമില്‍ സ്ഥാപിച്ചിരിക്കുന്ന സൈറണിന്റെ ട്രയല്‍ റണ്‍ ഏപ്രില്‍ 29 ന് നടത്തും. സൈറണ്‍ പ്രവര്‍ത്തനം പരിശോധിക്കുന്നതിനു വേണ്ടിയാണ് ട്രയല്‍ റണ്‍ നടത്തുന്നത്. അതിനാല്‍ സൈറണ്‍ കേള്‍ക്കുമ്പോള്‍ ആളുകള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു.