മാര്‍ച്ച് പാദ റിപ്പോര്‍ട്ട് പുറത്ത് വിട്ടതിന് പിന്നാലെ കമ്പനിയുടെ ഏറ്റവും വലിയ ഓഹരി തിരിച്ചു വാങ്ങല്‍ നടത്തി വിപ്രോ.
ഒരു ഓഹരിക്ക് 445 രൂപ നിരക്കില്‍ ഓഫര്‍ വഴി കമ്പനിയുടെ ഓഹരി ഉടമകളില്‍ നിന്ന് രണ്ട് രൂപ വീതം മുഖവിലയുള്ള 269,662,921 ഓഹരികള്‍ തിരികെ വാങ്ങുമെന്നാണ് വിപ്രോ പ്രഖ്യാപിച്ചിരിക്കുന്നത്. 12,000 കോടി രൂപയുടെ ഓഹരികള്‍ ആകും തിരിച്ചുവാങ്ങുക. ഇത് മൊത്തം ഇക്വിറ്റി ഷെയറുകളുടെ 4.91 ശതമാനത്തോളം വരും.
പ്രോസസ്, റെക്കോര്‍ഡ് തീയതി, ടൈംലൈനുകള്‍, മറ്റ് വിശദാംശങ്ങള്‍ എന്നിവ പൊതു പ്രഖ്യാപനത്തിലൂടെ അറിയിക്കും.
കമ്പനിയുടെ ഏറ്റവും വലിയ ബൈ-ബാക്ക് പ്രോഗ്രാം നികുതി ഉള്‍പ്പെടെ കമ്പനിയുടെ പണത്തിന്റെയും നിക്ഷേപത്തിന്റെയും ഗണ്യമായ ഭാഗം ഇല്ലാതാക്കുകയും 2024-25 ല്‍ ശമ്പളം നല്‍കുന്നതിനെ വരെ ബാധിക്കുമെന്നും മോത്തിലാല്‍ ഒസ്വാള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനുമുമ്പ്, 2019-ലും വിപ്രോ 10,500 കോടി രൂപയുടെ ഓഹരി തിരിച്ചുവാങ്ങലുമായി രംഗത്തെത്തിയിരുന്നു. ഓഹരിയൊന്നിന് 325 രൂപയ്ക്ക് 32.31 കോടി ഷെയറുകളാണ് ബൈബാക്ക് ഓഫറിലൂടെ തിരികെ വാങ്ങിയത്.