എഡ്‌ടെക് ഭീമന്‍ ബൈജൂസിന്റെ മൂന്ന് കേന്ദ്രങ്ങളില്‍ പരിശോധന നടത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിദേശ ഫണ്ട് സംബന്ധിച്ചുള്ള പരിശോധനകളാണ് നടന്നത്. പരിശോധനയില്‍ നിരവധി ഡോക്യുമെന്റുകളും ഡിജിറ്റല്‍ രേഖകളും കമ്പനി പിടിച്ചെടുത്തതായാണ് വിവരം. 2011നും 2023നും ഇടയ്ക്ക് 28000 കോടിയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം സ്വീകരിച്ചതായാണ് ഇഡിയുടെ കണ്ടെത്തല്‍.