ഭക്ഷ്യ വിതരണ ബിസിനസില്‍ നേരിയ മാന്ദ്യത്തെ തുടര്‍ന്ന് ഉപഭോക്താക്കളില്‍ നിന്ന് ഓരോ ഡെലിവറിക്കും പ്ലാറ്റ്‌ഫോം ഫീയായി രണ്ട് രൂപ അധികമായി ഈടാക്കാന്‍ സ്വിഗ്ഗി. ചെലവുകള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണിത്. ആദ്യ ഘട്ടത്തില്‍ ബെംഗളൂരുവിലാകും അധിക ചാര്‍ജ് ഈടാക്കുക. പിന്നാലെ തന്നെ ഡല്‍ഹി, മുംബൈ തുടങ്ങിയ ഇടങ്ങളിലും ഇത് ബാധകമാകും. പ്രതിദിനം പതിനഞ്ച് ലക്ഷത്തിലധികം ഡെലിവറികള്‍ നടത്തുന്ന സ്വിഗ്ഗിക്ക് ഈ രണ്ട് രൂപ വലിയ തുകയായിരിക്കുമെന്നാണ് വിവരം.