രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ വില 171.50 രൂപയോളം കുറച്ചു. 19 കിലോഗ്രാം വരുന്ന സിലിണ്ടറിനാണ് ഈ തുക കുറച്ചത്. 2021 രൂപയാണ് സിലിണ്ടറിന് ചെന്നൈ മേഖലയില്‍ വില.
ക്രൂഡ് ഓയില്‍ വിലയില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇടിവ് ഉണ്ടായതാണ് പാചകവാതക വില കുറയാന്‍ ഇടയാക്കിയത്. അതേസമയം, ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.