നൂറ് കോടിയോ അതിലധികമോ വിറ്റുവരവുള്ള കമ്പനികള്‍ അവരുടെ ഇലക്ട്രോണിക് ഇന്‍വോയിസുകള്‍ പുറപ്പെടുവിച്ച് ഏഴ് ദിവസത്തിനുള്ളില്‍ ഇന്‍വോയിസ് രജിസ്ട്രേഷന് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. ഇന്നു മുതലാണ് പുതിയ ചട്ടം പ്രാബല്യത്തില്‍ വരുന്നത്. ഇതുവരെ ഇന്‍വോയിസ് പുറപ്പെടുവിക്കുന്ന തീയതി അപ്ലോഡ് ചെയ്യേണ്ടത് നിര്‍ബന്ധമായിരുന്നില്ല.
എന്നാല്‍, 100 കോടി രൂപയോ അതില്‍ കൂടുതലോ വാര്‍ഷിക വിറ്റുവരവുള്ള നികുതിദായകര്‍ക്കായി ഇ-ഇന്‍വോയ്സ് IRP പോര്‍ട്ടലുകളില്‍ പഴയ ഇന്‍വോയ്സുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് സമയപരിധി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ അറിയിച്ചു.