സ്പാം കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കും തടയിടാനൊരുങ്ങി ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ഫില്‍റ്റര്‍ ഉപയോഗിച്ച് ഇത്തരം കോളുകള്‍ കണ്ടെത്തി തടയാനാണ് നീക്കം.
സ്പാം ഫില്‍റ്ററുകള്‍ ഇന്‍സ്‌റ്റോള്‍ ചെയ്യാന്‍ എല്ലാ കമ്പനികള്‍ക്കും സംഘടനകള്‍ക്കും ട്രായ് നിര്‍ദേശവും നല്‍കി കഴിഞ്ഞു. ഇന്നു മുതല്‍ ജിയോ, എയര്‍ടെല്‍ തുടങ്ങിയ കമ്പനികള്‍ എഐ ഫില്‍റ്റര്‍ സേവനം ആരംഭിക്കുമെന്ന് വിവരമറിയിച്ചിട്ടുണ്ട്. ഇന്ന് മുതല്‍ ഇവ പ്രവര്‍ത്തനക്ഷമമാകുമെന്നാണ് കരുതുന്നത്.