ബഫര്‍സോണ്‍ ഉള്ള മുഴുവന്‍ ഇടത്തും ഖനനത്തിന് പൂര്‍ണ വിലക്ക് ഉണ്ടായിരിക്കുമെന്ന് സുപ്രീംകോടതി. എന്നാല്‍, ഒരു കിലോമീറ്ററില്‍ താഴെ മാത്രം ബഫര്‍സോണ്‍ ഉള്ള ഇടങ്ങളിലും നിരോധനം ഒരു കിലോമീറ്റര്‍ എങ്കിലും വേണം. ഒരു കിലോമീറ്ററിലധികം ബഫര്‍സോണ്‍ നേരത്തെയെുള്ള ഇടങ്ങളിലും ഖനന നിരോധനം ഒരു കിലോമീറ്റര്‍ മതിയെന്ന മഹാരാഷ്ട്ര രാജനഗരി വന്യജീവി സങ്കേതത്തിനടുത്തുള്ള ക്വാറി ഉടമകളുടെ വാദം കോടതി തള്ളി. അമിക്കസ് ക്യൂറിയും ഹര്‍ജിക്കാരുടെ വാദം എതിര്‍ത്തു.