പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നത് തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കാനുള്ള പോര്‍ട്ടല്‍ സംവിധാനം നിലവില്‍ വന്നു. https://warroom.lsgkerala.gov.in/garbage എന്ന പോര്‍ട്ടലില്‍ മാലിന്യക്കൂമ്പാരങ്ങളുടെ ചിത്രങ്ങളെടുത്ത് ലൊക്കേഷനടക്കം ജനങ്ങള്‍ക്ക് തന്നെ അപ്ലോഡ് ചെയ്യാം. തുടര്‍ന്ന് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി വേണ്ട നടപടി സ്വീകരിക്കും.