കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മികച്ച മുന്നേറ്റം നടത്തി പേടിഎം. നാലാം പാദത്തില്‍ മാത്രം 51 ശതമാനം വളര്‍ച്ചയോടെ 2334 കോടി രൂപയുടെ ലാഭമാണ് കമ്പനി നേടിയത്. കഴിഞ്ഞ വര്‍ഷത്തെ ആകെ വരുമാനം മുന്‍ വര്‍ഷത്തേക്കാള്‍ 61 ശതമാനമുയര്‍ന്ന്, 7990 കോടിയിലെത്തി. ഇതോടെ പുതുയുഗ കമ്പനികളില്‍ ഏറ്റവും വരുമാനമുണ്ടാക്കിയ കമ്പനി എന്ന നേട്ടവും പേടിഎമ്മിന്.
നാലാം പാദത്തില്‍ 243 കോടിയുടെ പ്രവര്‍ത്തന ലാഭം നേടാന്‍ കമ്പനിക്കായി.