3500 ജീവനക്കാരെ പുറത്താക്കിയതിന് പിന്നാലെ ചാറ്റ് ജിപിടിക്ക് സമാനമായ എഐടൂളുകളില്‍ നിക്ഷേപത്തിനൊരുങ്ങി കോഗ്നിസെന്റ്. സിഇഒ രവി കുമാര്‍ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുമുണ്ട്. നിലവില്‍ ജെനറേറ്റീവ് എഐ സംവിധാനത്തിന്റെ പരിശോധനാ ഘട്ടത്തിലാണ് കമ്പനിയുള്ളത്. കണ്‍സള്‍ട്ടിങ്, ഡിസൈന്‍, എഞ്ചിനീയറിങ്, ഓപ്പറേഷന്‍സ് വിഭാഗങ്ങളിലെല്ലാം എഐ സംവിധാനം കൊണ്ടുവരാനാണ് കമ്പനിയുടെ ശ്രമം. ടെക്‌നോളജി സര്‍വീസ് രംഗത്ത് വിപ്ലവകരമായ മാറ്റമാകും എഐ സൃഷ്ടിക്കുക എന്നും കോഗ്നിസെന്റ് പ്രതീക്ഷിക്കുന്നു.
എന്നാല്‍, മനുഷ്യര്‍ക്ക് പകരം നിര്‍മിത എന്ന ചിന്തയാണോ കമ്പനിയുടെ പുതിയ നീക്കങ്ങള്‍ക്ക് പിന്നില്‍ എന്ന് പലരും സംശയം പ്രകടിപ്പിക്കുന്നുമുണ്ട്.