സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപ വര്‍ധിച്ച് 45360 രൂപയായി. രണ്ട് ദിവസംകൊണ്ട് 160 രൂപയാണ് സ്വര്‍ണത്തിന് കൂടിയത്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 10 രൂപ വര്‍ധിച്ച് 5670 രൂപയായി. ഇന്നലെയും 10 രൂപയുടെ വര്‍ദ്ധനവ് ഉണ്ടായിരുന്നു.
ഈ മാസം ആദ്യ ആഴ്ചയില്‍ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലായിരുന്നു. പിന്നീട് സ്വര്‍ണവില കുറഞ്ഞും കൂടിയുമാണ് രേഖപ്പെടുത്തിയത്. ശനിയാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 560 രൂപ കുറഞ്ഞിരുന്നു.