റേഷൻ കടകൾ അടുത്തയാഴ്ച മുതൽ കെ സ്റ്റോർ

Related Stories

കേരളത്തിലെ റേഷന്‍ കടകളുടെ മുഖം മാറുന്നു. റേഷന്‍ കടകള്‍ വഴിയുള്ള കെ സ്റ്റോര്‍ പദ്ധതി ഞായറാഴ്ചയോടെ യാഥാര്‍ഥ്യമാകും.

മില്‍മ,ശബരി, ഉത്പന്നങ്ങള്‍ വാങ്ങാനും ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താനും കെ സ്റ്റോറുകള്‍ വഴി സാധിക്കും.

10,000 രൂപയില്‍ താഴെയുള്ള ബാങ്കിങ് ഇടപാടുകള്‍, എടിഎം സേവനം എന്നിവയും റേഷന്‍ കടയിലുണ്ടാകും. കെ സ്റ്റോറുകളുടെ സംസ്ഥാനതല ഉദ്ഘാടനം മെയ് 14-ന് തൃശൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

ആദ്യ ഘട്ടത്തില്‍ 108 റേഷന്‍ കടകളാണ് ഈ രീതിയില്‍ നവീകരിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ ആയിരം റേഷന്‍ കടകള്‍ കെ സ്റ്റോറുകളാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. കാര്‍ഷിക, വ്യാവസായിക ഉത്പന്നങ്ങള്‍ കൂടി വൈകാതെ കെ സ്റ്റോറുകള്‍ വഴി വാങ്ങാം. സപ്ലൈകോ, പൊതുവിപണികളിലെ വില തന്നെയാകും ഈടാക്കുക. റേഷന്‍ വ്യാപാരികളുടെ വരുമാനവും വര്‍ധിക്കും.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories