ജീവനക്കാര്‍ക്ക് ഈ വര്‍ഷം ശമ്പളവര്‍ധന ഉണ്ടാകില്ലെന്ന് മൈക്രോസോഫ്റ്റ്. എന്നാല്‍ ബോണസ്, പ്രമോഷന് തുടങ്ങിയ ആനുകൂല്യങ്ങളുണ്ടാകും.
2022-23 സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തിന്റെ അവസാനത്തോടെ 10,000 തൊഴിലാളികള്‍ കുറയുമെന്നും മൈക്രോസോഫ്റ്റ് വ്യക്തമാക്കി.
ഈ വര്‍ഷം ജനുവരിയില്‍ 10,000 ജീവനക്കാരെ മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടിരുന്നു.
ജോലി നഷ്ടപ്പെടുന്ന തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും ആറ് മാസത്തേക്കുള്ള ആരോഗ്യ സൗകര്യങ്ങള്‍, പിരിച്ചുവിടലിന് രണ്ട് മാസം മുമ്പ് അറിയിപ്പ് നല്‍കുമെന്നും കമ്ബനി അറിയിച്ചു.