അടിമാലി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ കുടുംബശ്രീ അംഗങ്ങളെ ഡ്രൈവിംഗ് പരിശീലനം നേടിയവരാക്കുക എന്ന ലക്ഷ്യത്തോടെ ഷീ ഡ്രൈവ് പദ്ധതിക്ക് തുടക്കം കുറിച്ചു.
ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ എഡിഎസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്. ജില്ല കളക്ടർ ഷീബ ജോർജ് ഉദ്ഘാടനം നിർവഹിച്ചു.
യോഗത്തിൽ വാർഡ് മെമ്പർ അനസ് ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം സോളി ജീസസ് മുഖ്യാതിഥിയായി.