മർച്ചന്റ്സ് യൂത്ത് വനിതാ വിംഗിൻ്റെ ആഭിമുഖ്യത്തിൽ കട്ടപ്പനയിൽ എംപവർ 2023 സംഘടിപ്പിച്ചു.
ബിസിനസ് മോട്ടിവേഷൻ ക്ലാസ്, വ്യവസായ വകുപ്പിലെ വായ്പാ പദ്ധതികളെ കുറിച്ചുള്ള ക്ലാസ് എന്നിവയിൽ കട്ടപ്പനയിലെ വനിതാ സംരംഭകർ പങ്കെടുത്തു.
മാതൃദിനത്തോടനുബന്ധിച്ച് സമുഹത്തിന് മാതൃകയായ ഒരു അമ്മയെ ആദരിച്ചു. കേരള വ്യാപാരി വ്യവസായി വനിതാ വിംഗ് ഇടുക്കി ജില്ല പ്രസിഡന്റ് ആൻസി ജെയിംസ് ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സിജോമോൻ ജോസ് മുഖ്യപ്രഭാഷണം നടത്തി. കട്ടപ്പന മർച്ചൻ്റ് അസോസിയേഷൻ പ്രസിഡന്റ് MK തോമസ്, സെക്രട്ടറി Kp ഹസൻ
K V VES ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് സിബി കൊല്ലംകൂടി
Kv v Es വനിതാ വിംഗ് ജില്ലാ സെക്രട്ടറി റോസമ്മ മൈക്കിൾ ടെക്സ്റ്റയിൽസ് അസോസിയേഷൻ ജില്ല പ്രസിഡന്റ് സജിവ് ഗായത്രി എന്നിവർ ആശംസ അറിയിച്ചു. ഷൈനി ബിനോയി , അഞ്ജു , സ്നേഹ, നിനു മരിയ, ആതിരPR
സന്ധ്യ സോജൻ, സാന്ദ്ര, ബ്ലസി എന്നീ യൂത്ത് വനിതാ വിംഗ് പ്രവർത്തകർ നേതൃത്വം നൽകി.