ലോഞ്ച് ചെയ്ത് വെറും 20 മാസത്തിനുള്ളില്‍ 2 ലക്ഷം യൂണിറ്റ് ടാറ്റ പഞ്ച് വാഹനങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കി ടാറ്റ മോട്ടോഴ്‌സ്. 2021ലാണ് മൈക്രോ എസ് യുവിയായ ടാറ്റ പഞ്ച് വിപണിയിലെത്തുന്നത്. ചുരുങ്ങിയ നാളുകള്‍ കൊണ്ട് ടാറ്റയുടെ ഏറ്റവും വില്‍പനയുള്ള രണ്ടാമത്തെ മോഡല്‍ എന്ന നേട്ടവും പഞ്ച് സ്വന്തമാക്കി. നെക്‌സണ്‍ കോംപാക്ട് എസ് യുവിയാണ് മുന്നില്‍. പ്യുവര്‍, അഡ്വഞ്ചര്‍, അക്കംപ്ലിഷ്, ക്രിയേറ്റീവ്, ക്രിയേറ്റീവ് iRA എന്നീ ലെവലുകളിലാണ് പഞ്ച് നിലവില്‍ ലഭ്യമായിട്ടുള്ളത്. 5.99 ലക്ഷം മുതല്‍ 9.52 ലക്ഷം വരെയാണ് വില.