മാതൃദിനമായ ഇന്നലെ ഫുഡ് ഡെലിവെറി ആപ്പായ സൊമാറ്റോ നേടിയത് റെക്കോര്‍ഡ് ഓര്‍ഡറുകളെന്ന് റിപ്പോര്‍ട്ട്. മിനിറ്റില്‍ 150 കേക്കുകള്‍ എന്ന നിലയില്‍ രാജ്യമാകെ ഓര്‍ഡറുകള്‍ലഭിച്ചതായി സൊമാറ്റോ സിഇഒ ദീപീന്ദര്‍ ഗോയല്‍ പറഞ്ഞു. ന്യൂഇയര്‍ ദിനത്തോളം തന്നെ ഓര്‍ഡറുകളാണ് മാതൃദിനത്തിലും തങ്ങള്‍ക്ക് ലഭിച്ചതെന്ന് സൊമാറ്റോ ഉടമ വ്യക്തമാക്കി. ജനങ്ങളുടെ ആഘോഷങ്ങളുടെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം അറിയിച്ചു.