കേരളത്തിലെ പൊതുവിതരണ സംവിധാനത്തെ കാലാനുസൃതമായി നവീകരിക്കുന്നതിന്റെ ഭാഗമായി റേഷന്‍ കടകളിൽ വൈവിധ്യവൽക്കരണം സാധ്യമാക്കിക്കൊണ്ട് കേരള സ്റ്റോറുകൾ(കെ-സ്റ്റോർ) ആരംഭിച്ചു. സപ്ലൈകോ ശബരി ഉത്പന്നങ്ങളുടെ വിൽപ്പന, 10,000 രൂപ വരെയുള്ള പണമിടപാടുകൾക്കുള്ള സൗകര്യം, പൊതുജന സേവനകേന്ദ്രങ്ങൾ, മിൽമ ഉത്പന്നങ്ങൾ, മിനി എൽ പി ജി സിലിണ്ടർ എന്നീ സേവനങ്ങള്‍ കെ-സ്റ്റോറുകള്‍ മുഖേന ലഭ്യമാകും. ആദ്യഘട്ടത്തിൽ 108 റേഷൻ കടകളാണ് കെ-സ്റ്റോറുകളായി നവീകരിച്ചിരിക്കുന്നത്. പദ്ധതിയിലൂടെ ഘട്ടംഘട്ടമായി സംസ്ഥാനത്തെ മുഴുവൻ റേഷൻ കടകളെയും കെ-സ്റ്റോറുകളാക്കി പരിഷ്ക്കരിക്കും.