ബാറ്റില്‍ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യക്ക് മേല്‍ ഏര്‍പ്പെടുത്തിയ വിലക്ക് സര്‍ക്കാര്‍ നീക്കി. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ബാറ്റില്‍ ഗ്രൗണ്ട്‌സ് ലഭ്യമായി തുടങ്ങി. സെര്‍വര്‍ സംബന്ധമായ ചില പ്രശ്‌നങ്ങള്‍ ഇപ്പോഴും നേരിടുന്നുണ്ടെങ്കിലും ഇതും ഉടന്‍ നീക്കുമെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷമാണ് ചില സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ ഈ ഗെയിമിനെ വിലക്കിയത്.
അതേസമയം, ചില വ്യവസ്ഥകളോടെയാണ് ബാറ്റില്‍ ഗ്രൗണ്ട്‌സിന് ഇന്ത്യയില്‍ അനുമതി നല്‍കിയിരിക്കുന്നത്.