സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല.
45,040 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 5630 രൂപയാണ് വില.
ഈ മാസം തുടക്കത്തില്‍ 44,560 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചിന് 45,760 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ ഏകദേശം 800 രൂപ ഇടിഞ്ഞ ശേഷം പിന്നീട് വില തിരിച്ചുകയറി വീണ്ടും 45000ന് മുകളില്‍ എത്തുകയായിരുന്നു.