നിരോധിച്ച 2000 രൂപ നോട്ടുകള്‍ മാറി എടുക്കാന്‍ ബാങ്കുകളിലേക്ക് തിരക്കിട്ട് എത്തേണ്ടതില്ലെന്ന് വ്യക്തമാക്കി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്തദാസ്. സെപ്റ്റംബര്‍ 30ാം തീയതി വരെ നോട്ടുകള്‍ മാറിയെടുക്കാന്‍ സമയമുണ്ടെന്നതിനാലാണിത്.
നോട്ട് മാറ്റവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്ന ഏതു പ്രശ്‌നത്തെയും ഏറെ ഗൗരവതരമായാകും റിസര്‍വ് ബാങ്ക് കൈകാര്യം ചെയ്യുക എന്നും അദ്ദേഹം പറഞ്ഞു.
നോട്ടുകള്‍ മാറുന്നതിന് ബാങ്കുകള്‍ക്ക് മുന്നില്‍ ജനങ്ങള്‍ കൊടും വെയിലത്തും മറ്റും മണിക്കൂറുകളോളം വരി നിന്ന് ബുദ്ധിമുണ്ടോ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും ബാങ്കുകള്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി. നാളെ മുതല്‍ നോട്ട് മാറുന്നതിനുള്ള നടപടികള്‍ തുടങ്ങുമെന്നുള്ളത് കൊണ്ട് നാളെ തന്നെ ബാങ്കുകളിലേക്ക് ചെല്ലണമെന്നല്ല അര്‍ഥം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.