പിൻവലിച്ച 2,000 രൂപാ നോട്ടുകള്‍ ഇന്ന് മുതല്‍ ബാങ്കുകളില്‍ നിന്ന് മാറ്റിയെടുക്കാം.
ക്ലീൻ നോട്ട്’ നയം യാഥാര്‍ത്ഥ്യമാകുന്നതോടെ വിപണിയിലും പ്രതിഫലനം കണ്ടുതുടങ്ങുമെന്നാണ് വിലയിരുത്തല്‍.
നോട്ട് മാറാൻ എത്തുന്നവര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ആര്‍.ബി.ഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. നോട്ടുനിരോധനം ഏര്‍പ്പെടുത്തി ഒരു വര്‍ഷത്തിനുള്ളില്‍ പുതിയ നോട്ട് അച്ചടിക്കാനായി കേന്ദ്ര സര്‍ക്കാര്‍ ചെലവഴിച്ചത് 21,000 കോടി രൂപയാണ്. ഇതേ കാലയളവില്‍ 2,000 രൂപയുടെ 355 കോടി നോട്ടാണ് അച്ചടിച്ചത്. പ്രചാരത്തിലുള്ള 2,000 രൂപാ നോട്ടിന്റെ മൂല്യം ആകെ പ്രചാരത്തിലുള്ള ഇന്ത്യൻ കറൻസികളുടെ 10 ശതമാനം വരും.