വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കും മുന്‍പ് കഫ്‌സിറപ്പുകളുടെ പരിശോധന നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച നോട്ടീസും സര്‍ക്കാര്‍ പുറപ്പെടുവിച്ചു. ഇന്ത്യന്‍ നിര്‍മിത കഫ്‌സിറപ്പുകള്‍ കഴിച്ച് ഗാംബിയയിലും ഉസ്‌ബേക്കിസ്ഥാനിലും ഡസന്‍ കണക്കിന് കുട്ടികൾ മരിക്കാനിടയായ സംഭവത്തെ തുടര്‍ന്നാണ് പുതിയ നീക്കം. ജൂണ്‍ ഒന്നു മുതല്‍ ഇതു കര്‍ശനമായി പാലിച്ചിരിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആഗോള തലത്തില്‍ തന്നെ ഏറ്റവും വലിയ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രികളിലൊന്നാണ് ഇന്ത്യയുടേത്. എന്നാല്‍, അടുത്തിടെ ഉണ്ടായ സംഭവങ്ങള്‍ ഇന്ത്യന്‍ കമ്പനികളുടെ ആകെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. ഇതിനെ മറികടക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ ഈ നീക്കം.