ഫോട്ടോഷോപ്പില്‍ എഡിറ്റ് ചെയ്യാന്‍ ഇനി എഐ സഹായിക്കും

0
291

അഡോബി ഫോട്ടോഷോപ്പില്‍ ഇനി എഐ സഹായത്തോടെ ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം. ജനറേറ്റീവ് ഫീല്‍ എന്ന പുതിയ ഓപ്ഷനിലൂടെ നമ്മള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ചിത്രങ്ങളില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാനാകും. അഡോബി ഫയര്‍ഫ്‌ളൈ എന്ന ജനറേറ്റീവ് എഐ ആണ് ഇതിനു പിന്നില്‍. ഫോട്ടോഷോപ്പ് ഡെസ്‌ക്ടോപ്പ് ബീറ്റ വേര്‍ഷനില്‍ ഇന്നലെ മുതല്‍ സേവനം ലഭ്യമാണ്.