മലയാളികള്‍ 2022ല്‍ കഴിച്ചു തീർത്തത് 12,500 കോടി രൂപയുടെ മരുന്ന്. തൊട്ടു മുന്‍ വര്‍ഷം ഇത് 11,000 കോടിയായിരുന്നു.
ഇക്വിയ മാര്‍ക്കറ്റ് റിഫ്ളക്ഷന്‍ റിപ്പോര്‍ട്ട്, ഫാര്‍മ വാക്സ് റിപ്പോര്‍ട്ട് എന്നിവ അടിസ്ഥാനമാക്കി ഓള്‍ കേരള കെമിസ്റ്റ്‌സ് ആന്‍ഡ് ഡ്രഗിസ്റ്റ്‌സ് അസോസിയേഷനാണ് (എ.കെ.സി.ഡി.എ) ഇക്കാര്യം വ്യക്തമാക്കിയത്.
ഏറ്റവുമധികം വില്പന വേദന സംഹാരികള്‍ക്കും ഹൃദയ – ശ്വാസകോശ സംബന്ധമായ മരുന്നുകള്‍ക്കുമാണ്. വിറ്റാമിനുകളും ഗാസ്ട്രോ, ആന്റിഡയബറ്റിക് മരുന്നുകളും വന്‍തോതില്‍ ചെലവാകുന്നുണ്ട്.
2022ല്‍ ഇന്ത്യന്‍ മരുന്ന് വിപണിയിലെ മൊത്തം വിറ്റുവരവ് 2,20,395 ലക്ഷം കോടിയായിരുന്നു. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ബംഗാള്‍ എന്നിവ മരുന്ന് ഉപയോഗത്തില്‍ കേരളത്തിനു മുന്നിലുണ്ടെങ്കിലും അവ ജനസംഖ്യയിലും ഏറെ മുന്നിലാണ്.
കൊവിഡ് കാലത്ത് മരുന്ന് ഉപയോഗം 7,500കോടി ആയി കുറഞ്ഞിരുന്നു. ആന്റിബയോട്ടിക്, ആന്റി ഇന്‍ഫ്‌ളമേറ്ററി മരുന്നുകളുടെ വില്പന അക്കാലത്ത് വന്‍തോതില്‍ ഇടിഞ്ഞു.