ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ നിര്‍മാണത്തിനായി ഇന്ത്യന്‍ കമ്പനിയായ ഡിക്‌സണ്‍ ടെക്‌നോളജിയുമായി കൈകോര്‍ത്ത് ഷവോമി. ഇന്ത്യയില്‍ ഫോണുകള്‍ നിര്‍മിക്കുന്നതിനും കയറ്റുമതി ചെയ്യുന്നതിനും വേണ്ടിയാണിത്. ഷവോമിയുമായുള്ള സഹകരണവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്ത് വന്നതോടെ ഡിക്‌സണ്‍ ടെക്‌നോളജിയുടെ ഓഹരികള്‍ 4 ശതമാനത്തോളം ഉയര്‍ന്നിട്ടുണ്ട്. വയര്‍ലെസ് ഓഡിയോ ഉപകരണങ്ങളുടെ നിര്‍മാണവും രാജ്യത്ത് ആരംഭിക്കുമെന്ന് ഷവോമി അടുത്തിടെ അറിയിച്ചിരുന്നു.