ഇന്ത്യയുടെ ജിഎസ്ടി വരുമാനം വീണ്ടും കുതിച്ചുയര്‍ന്നു. മെയ് മാസം 1.57 ലക്ഷം കോടി രൂപയാണ് ജിഎസ്ടി വരുമാനം.
2022 മെയ് മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ 12 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. അതേസമയം, ഏപ്രിലിലെ ജിഎസ്ടി വരുമാനം 1.87 ലക്ഷം കോടി രൂപയായിരുന്നു. അഞ്ചാം തവണയാണ് രാജ്യത്തെ ജിഎസ്ടി വരുമാനം 1.5 ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ കടക്കുന്നത്. കൂടാതെ, തുടര്‍ച്ചയായ
14 മാസവും 1.4 ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ ജിഎസ്ടി സമാഹരിക്കാൻ സാധിച്ചിട്ടുണ്ട്.
മെയ് മാസത്തിലെ മൊത്തം ചരക്ക് സേവന നികുതിയില്‍ സിജിഎസ്ടി 28,411 കോടി രൂപയും, എസ്ജിഎസ്ടി 35,828 കോടി രൂപയും, ഐജിഎസ്ടി 81,363 കോടി രൂപയും, സെസ് 11,489 കോടി രൂപയുമാണ്.