ടൈംസ് ഹയര്‍ എജ്യൂക്കേഷന്‍ ഇംപാക്ട് റാങ്കിങ്ങില്‍ ഇന്ത്യയില്‍ ഒന്നാമതെത്തി അമൃത വിശ്വവിദ്യാപീഠം സര്‍വകലാശാല. ആഗോള തലത്തില്‍ 112 രാജ്യങ്ങളില്‍ നിന്നുള്ള 1591 സര്‍വകലാശാലകളില്‍ 52-ാം സ്ഥാനത്താണ് അമൃതയുള്ളത്. വെസ്‌റ്റേണ്‍ സിഡ്‌നി സര്‍വകലാശാലയാണ് പട്ടികയില്‍ ഒന്നാമത്. യൂണിവേഴ്‌സിറ്റി ഓഫ് മാഞ്ചസ്റ്ററാണ് രണ്ടാമത്.
ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യപ്രാപ്തിയാണ് അമൃതയെ ഒന്നാമതെത്തിച്ചത്.
ഇന്‍ഡസ്ട്രി, ഇന്നവേഷന്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗത്തില്‍ ഐഐടി ഗുവാഹത്തി ആദ്യ ഇരുന്നൂറില്‍ ഇടംപിടിച്ചു.