ഇന്ത്യയിലെ റീട്ടെയിൽ സാന്നിധ്യം ശക്തമാക്കുവാൻ ആപ്പിൾ മൂന്ന് പുതിയ സ്റ്റോറുകൾ കൂടി തുറക്കുന്നു. നിലവിൽ മുംബൈയിലും ഡൽഹിയിലുമാണ് ആപ്പിൾ റീട്ടെയിൽ സ്റ്റോർ ആരംഭിച്ചിട്ടുള്ളത്. 2025ൽ മുംബൈയിലെ ബോറിവലിയിലും, 2026-ൽ ഡൽഹിയിലും, 2027-ൽ മുംബൈയിലെ വർലിയിലും ഓരോ സ്റ്റോറുകൾ വീതം തുറക്കാനാണ് പദ്ധതി.
ആഗോളതലത്തിൽ റീട്ടെയിൽ ബിസിനസ് വ്യാപിപ്പിക്കാനും ആപ്പിൾ പദ്ധതിയിടുന്നുണ്ട്. ഇതിന്റെ ഭാഗമായി അടുത്ത നാല് വർഷത്തിനുള്ളിൽ ആഗോള വിപണികളിലായി 50-ലധികം സ്റ്റോറുകളാണ് ഐഫോൺ നിർമാതാക്കൾ തുറക്കുന്നത്.