ഓപ്പണ്‍ എഐ മേധാവി ഇന്ത്യയിലേക്ക്

0
209

ചാറ്റ് ജിപിടി നിര്‍മാതാക്കളായ ഓപ്പണ്‍ എഐയുടെ സിഇഒ സാം ഓള്‍ട്ട്മാന്‍ ഈ ആഴ്ച ഇന്ത്യയിലെത്തുന്നു. ആറ് രാജ്യങ്ങളാണ് ഈ യാത്രയില്‍ ഓള്‍ട്ട്മാന്‍ സന്ദര്‍ശിക്കുക. ഇന്ത്യ, ഇസ്രായേല്‍, ജോര്‍ദാന്‍, ഖത്തര്‍, യുഎഇ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ് സന്ദര്‍ശിക്കുക. 2035 ഓടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് 957 ബില്യണ്‍ ഡോളര്‍ അധികമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ നിന്ന് ലഭിക്കുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖല കൂടുതല്‍ വികസിപ്പിക്കാന്‍ ഓള്‍ട്ട്മാന്റെ സന്ദര്‍ശനം സഹായിക്കുമെന്നാണ് പ്രതിക്ഷിക്കുന്നത്.