ഐഫോണിന് പിന്നാലെ നത്തിങ്ങും ഇന്ത്യയില്‍ ഫോണ്‍നിര്‍മാണം തുടങ്ങാനൊരുങ്ങുന്നുവെന്ന് വാര്‍ത്ത. കമ്പനി അടുത്തതായി പുറത്തിറക്കാനിരിക്കുന്ന 5ജി സ്മാര്‍ട്ട് ഫോണാകും ഇന്ത്യയില്‍ നിര്‍മിക്കുക എന്ന് വ്യക്തമാക്കി കഴിഞ്ഞു. ജൂലൈയോടെയാകും നത്തിങ്ങിന്റെ പുതിയ ഫോണ്‍ വിപണിയിലെത്തുക. 40,000 രൂപയോളമാണ് വില പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രാദേശിക ഉപഭോക്താക്കളോടും അവരുടെ ആവശ്യങ്ങളോടുമുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ഇന്ത്യയിലെ നിര്‍മാണത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് കമ്പനി ജനറല്‍ മാനേജര്‍, മനു ശര്‍മ അറിയിച്ചു. പരിസ്ഥിതിയോടിണങ്ങിയ സുസ്ഥിരമായ സ്മാര്‍ട്ട്‌ഫോണാകും നത്തിങ്ങിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.