എങ്ങും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ചാറ്റ് ജിപിടിയും ചര്‍ച്ചാ വിഷയമാകുകയാണ്. മനുഷ്യര്‍ ചെയ്യുന്ന എന്തും അവരേക്കാള്‍ നന്നായി ചാറ്റ് ജിപിടി ചെയ്യുമെന്നും പല കമ്പനികളിലും പല ജോലികളും ചാറ്റ് ജിപിടി നിങ്ങളില്‍ നിന്ന് തട്ടിയെടുക്കുമെന്നുമൊക്കെയുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. എന്നാല്‍ ഇതിനെതിരെയുള്ള ഒരു പരസ്യ ബോര്‍ഡാണ് ഇപ്പോള്‍ നവ മാധ്യമങ്ങളില്‍ വയറല്‍ ആകുന്നത്. നിര്‍മാണം പകുതിയായ ഒരു കെട്ടിടത്തിലാണ് പരസ്യം വച്ചിരിക്കുന്നത്. ഹേ, ചാറ്റ് ജിപിടി, ഈ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കാമോ എന്ന ചോദ്യമാണ് ഈ ബോര്‍ഡില്‍ ഉള്ളത്. തൊട്ടു താഴെയായി നിങ്ങളുടെ കഴിവുകള്‍ക്ക് ആരും പകരമാകില്ല എന്ന വാക്യവും എഴുതിയിട്ടുണ്ട്.
ബെല്‍ജിയന്‍ ഏജന്‍സിയായ ഇംപാക്ടാണ് പരസ്യത്തിന് പിന്നില്‍.
കമ്പനി സോഷ്യല്‍ മീഡിയയിലും വാര്‍ത്ത പങ്കുവച്ചിട്ടുണ്ട്. മനുഷ്യര്‍ക്ക് മാത്രം ചെയ്യാനാകുന്ന ജോലികള്‍ അവര്‍ക്ക് മാത്രമേ പൂര്‍ത്തീകരിക്കാന്‍ സാധിക്കൂ എന്നും പോസ്റ്റില്‍ പറഞ്ഞിരിക്കുന്നു.
എന്തായാലും പരസ്യബോര്‍ഡ് ഇതിനകം ശ്രദ്ധേയമായി കഴിഞ്ഞു എന്ന് വേണം പറയാന്‍.