ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് ടിസിഎസ് വന്‍ നിക്ഷേപം നടത്തുമെന്ന് വ്യക്തമാക്കി ടാറ്റ ഗ്രൂപ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍. നിലവില്‍ ഐടി രംഗം നേരിടുന്ന പ്രതികൂല സാഹചര്യങ്ങളെ കമ്പനി മറികടക്കുമെന്നും അദ്ദേഹം പറഞ്ഞു.
2023 സാമ്പത്തിക വര്‍ഷം 17.6 ശതമാനം എന്ന മികച്ച വളര്‍ച്ചാനിരക്കിലേക്ക് കമ്പനിക്ക് എത്താന്‍ കഴിഞ്ഞു. എഐ രാജ്യത്ത് പുതിയ ഡിജിറ്റല്‍ മാറ്റത്തിന് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.