കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രവര്‍ത്തന ലാഭം 36 ശതമാനത്തോളം വര്‍ധിച്ചതായി അദാനി ഗ്രൂപ്പ്. 57219 കോടി രൂപയാണ് കമ്പനിയുടെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന ലാഭം. ഇതുവരെയുള്ള കമ്പനിയുടെ ഏറ്റവും ഉയര്‍ന്ന പ്രവര്‍ത്തന ലാഭമാണ് ഈ വര്‍ഷത്തേതെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി.
1.38 ലക്ഷം കോടിയാണ് അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ കഴിഞ്ഞ വര്‍ഷത്തെ വരുമാനം. ഇതില്‍ 2422 കോടിയാണ് മൊത്ത ലാഭം.