മുന്നൂറോളം അമേരിക്കന്‍ ചെറുകിട സംരംഭങ്ങളിലായി 371 കോടി രൂപ നിക്ഷേപിക്കാന്‍ നാസ. ബഹിരാകാശ യാത്രികരുടെ ആരോഗ്യ സംരക്ഷണത്തിനും, ബഹിരാകാശ പേടകങ്ങളുടെ കൂട്ടിയിടിയില്‍ നിന്നുള്ള കേടുപാടുകള്‍ കുറയ്ക്കുന്നതിനുമുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനാണ് കമ്പനികളില്‍ നിക്ഷേപം നടത്തുന്നത്. നാസയുടെ സ്‌മോള്‍ ബിസിനസ് ഇന്നവേഷന്‍ റിസേര്‍ച്ച്, സ്‌മോള്‍ ബിസിനസ് ടെക്‌നോളജി ട്രാന്‍സ്ഫര്‍ പ്രോഗ്രാമുകള്‍ വഴിയാകും നിക്ഷേപം. ലഭിച്ച പ്രപ്പോസലുകളില്‍ നിന്ന് 249 ചെറു സംരംഭങ്ങളെയും 39 റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുകളെയുമാണ് നാസ ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഓരോ പ്രപ്പോസലുകള്‍ക്കും 1.5 ലക്ഷം ഡോളര്‍ വീതമാകും നല്‍കുക, വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. ആറു മാസത്തേക്കാണ് നാസയും സംരംഭങ്ങളും കരാറില്‍ ഏര്‍പ്പെടുന്നത്.
വനിതകളും മുതിര്‍ന്ന പൗരന്മാരും മറ്റും നടത്തുന്ന സംരംഭങ്ങളെയാണ് പ്രധാനമായും നിക്ഷേപത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്.