2000 രൂപ നോട്ടുകളില്‍ 50 ശതമാനവും തിരികെയെത്തി

0
238

പ്രചാരത്തിലുള്ള 2000 രൂപ കറന്‍സികളില്‍ 50 % നോട്ടുകളും തിരികെയെത്തിയതായി റിപ്പോര്‍ട്ട്. 1.8 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് തിരികെയെത്തിയത്. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്തദാസ് അറിയിച്ചു. തിരികെയെത്തിയവയില്‍ 80-90 ശതമാനം നോട്ടുകളും മാറ്റിയെടുക്കുന്നതിന് പകരം നിക്ഷേപമാക്കുകയാണ് ആളുകള്‍ ചെയ്തത്.
ആകെ 3.62 ലക്ഷം കോടി രൂപയുടെ 2000 രൂപ നോട്ടുകളാണു പ്രചാരത്തിലുള്ളത്. വെറും മൂന്നാഴ്ചയ്ക്കുള്ളിലാണ് 50 % നോട്ടുകളും തിരികെയെത്തിയത്.