ചാറ്റ് ജിപിടി നിര്‍മാതാക്കളായ ഓപ്പണ്‍ എഐ സിഇഒ സാം ഓള്‍ട്ട്മാന്‍ ദ്വിദിന ഇന്ത്യ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ആഗോള എഐ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഇരുവരും ചര്‍ച്ച ചെയ്തു.
ഇന്ത്യ അടക്കം ആറു രാജ്യങ്ങളിലാണ് ഓള്‍ട്ട്മാന്‍ പര്യടനം നടത്തുന്നത്.
ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തുമെന്നും ചില സ്റ്റാര്‍ട്ടപ്പുകളുമായി ഇതിനകം കൂടിക്കാഴ്ച നടത്തിയതായും അദ്ദേഹം അറിയിച്ചു. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ മികവിനെയും അദ്ദേഹം പ്രശംസിച്ചു.