മിസ് വേള്‍ഡ് 2023 മത്സരം ഇന്ത്യയില്‍: തിരികെയെത്തുന്നത് 27 വര്‍ഷത്തിന് ശേഷം

0
303

ലോകസുന്ദരിപ്പട്ടത്തിനായുള്ള മത്സരം ഇക്കുറി ഇന്ത്യയില്‍ അരങ്ങേറും. 27 വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയിലേക്ക് മത്സരം തിരിച്ചെത്തുന്നത്. 71ാമത് എഡിഷനാണ് ഈ വര്‍ഷം നവംബറോടെ ഇന്ത്യയില്‍ നടക്കുക.
130 രാജ്യങ്ങളില്‍ നിന്നുള്ള വിജയികളായ സുന്ദരികളാകും മത്സരത്തില്‍ മാറ്റുരയ്ക്കുക. ഒരു മാസം നീണ്ടു നില്‍ക്കുന്ന ഇന്ത്യന്‍ പര്യടനത്തിനൊടുവിലാകും ഫൈനല്‍. ഇതുവരെ നടന്നതിനേക്കാള്‍ ഗംഭീര ഫൈനലാകും ഇത്തവണയെന്ന് മിസ് വേള്‍ഡ് ഓര്‍ഗനൈസേഷന്‍ സിഇഒ ജൂലിയ മോര്‍ലി.