300 കോടി രൂപയുടെ കരാർ കൊച്ചിൻ ഷിപ്പ്‌യാർഡിന്

0
169

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ 300 കോടി രൂപയുടെ കരാർ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡി(സി.എസ്.എൽ)ന് ലഭിച്ചു. എറ്റവും കുറഞ്ഞ തുകയ്ക്ക് നാവികസേനയുടെ കപ്പൽ നവീകരണം നടത്താനുള്ള കരാറാണ് രാജ്യത്തെ മറ്റ് ഷിപ്പ്‌യാർഡുകളെ മറികടന്ന് കൊച്ചി കപ്പൽശാലയ്ക്ക് ലഭിച്ചത്. 24 മാസത്തിനകം കപ്പലിന്റെ അറ്റകുറ്റപ്പണി നടത്തി കൈമാറുന്നതിനുള്ള എൽ-വൺ/ ലീസ്റ്റ് ബിഡ്ഡർ കരാറാണ് സ്വന്തമാക്കിയത്.

സാങ്കേതിക വിദ്യ മാറ്റം
നാവികസേനാ കപ്പലിന്റെ കാര്യക്ഷമത കൂട്ടി ആയുസ് ദീർഘിപ്പിക്കുന്ന നടപടിയാണ് ചെയ്യേണ്ടത്. നിലവിലുള്ള പഴയ സാങ്കേതികവിദ്യ പൂർണമായി മാറ്റി പുതിയത് നൽകുന്നത് ഉൾപ്പെടെയുള്ളതാണ് പ്രവർത്തനം.