ജീവനക്കാര്‍ക്കായി പുതിയ എഐ ചാറ്റ്‌ബോട്ട് പുറത്തിറക്കി ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റ. കമ്പനി ഡാറ്റ ഉപയോഗിച്ച് ജീവനക്കാരുടെ മീറ്റിങ്ങുകള്‍ സമ്മറൈസ് ചെയ്യുക, കോഡ എഴുതുക, ഫീച്ചറുകള്‍ ഡീബഗ് ചെയ്യുക തുടങ്ങിയ ജോലികളാകും മെറ്റാമേറ്റ് എന്നു പേരിട്ടിരിക്കുന്ന ചാറ്റ്‌ബോട്ട് ചെയ്യുക.
കമ്പനിയിലെ ചെറിയൊരു വിഭാഗം ജീവനക്കാരിലേക്കാണ് ആദ്യം മെറ്റാമേറ്റ് എത്തുക.
വരും നാളുകളില്‍ എഐയുമായി ബന്ധപ്പെട്ട കൂടുതല്‍ ടൂളുകള്‍വികസിപ്പിക്കുമെന്ന് മെറ്റ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.