എച്ച്-1ബി വീസ വഴി യുഎസില്‍ താത്കാലികമായി തുടരാവുന്ന വിദേശികളായ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കരുക്കള്‍ നീക്കി സിലിക്കണ്‍ വാലിയിലെ ടെക്ക് ഭീമന്‍മാര്‍. ഇതിനായി ജോ ബൈഡന്‍ അഡ്മിനിസ്‌ട്രേഷനില്‍ ഗൂഗിളും മെറ്റയും ആമസോണും മൈക്രോസോഫ്റ്റും അടക്കമുള്ളവര്‍ ലോബിയിങ് ആരംഭിച്ചു കഴിഞ്ഞതായാണ് സൂചന.
നിലവില്‍ പ്രതിവര്‍ഷം 85000 എച്ച്1-ബി വീസകളാണ് യുഎസ് അനുവദിക്കുന്നത്. എന്നാല്‍, ടെക് കമ്പനികളെ സംബന്ധിച്ച് ഇത് പോരെന്നാണ് ഇവര്‍ ഉന്നയിക്കുന്നത്.
അതേസമയം, എച്ച്-1ബി വീസയ്‌ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ക്കിടെ സര്‍ക്കാര്‍ ഇതിന് തയാറാകുമോ എന്ന് വ്യക്തമല്ല.