കര്‍ഷകരെ സഹായിക്കാന്‍ ആമസോണ്‍

0
127

രാജ്യത്തെ കര്‍ഷകരെ സഹായിക്കുന്നതിന് കേന്ദ്രസര്‍ക്കാരുമായി കൈകോര്‍ത്ത് ആമസോണ്‍ കമ്പനി.
സര്‍ക്കാരിന്റെ കൃഷി ഗവേഷണ വിഭാഗമായ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചുമായി (ഐ.സി.എ.ആര്‍) കമ്പനി കരാറിലേര്‍പ്പെട്ടു. ആമസോണ്‍ ഇന്ത്യയുടെ ‘കിസാന്‍ സ്റ്റോറില്‍’ ഉള്‍പ്പെടുന്ന കര്‍ഷകര്‍ക്ക് വിവിധ വിളകളുടെ ശാസ്ത്രീയ കൃഷിരീതിയെക്കുറിച്ച് മാര്‍ഗനിര്‍ദേശം നല്‍കാനും മികച്ച വിളവും വരുമാനവും നേടാന്‍ അവരെ സഹായിക്കുന്നതിനുമാണിത്.
ആമസോണ്‍ ഫ്രെഷ് വഴി ഓര്‍ഡര്‍ ചെയ്യുന്നവര്‍ ഉള്‍പ്പെടെ ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന ഗുണമേന്മയുള്ള ഉല്‍പന്നങ്ങള്‍ ലഭ്യമാക്കാന്‍ കരാര്‍ സഹായിക്കും. കൃഷി രീതികള്‍ മെച്ചപ്പെടുത്തുന്നതിനും ലാഭം വര്‍ധിപ്പിക്കുന്നതിനും ഇത് സഹായിക്കുമെന്നും ആമസോണ്‍ പറയുന്നു.