യൂട്യൂബില്‍ നിന്ന് ഇനി വേഗത്തില്‍ പണം സമ്പാദിക്കാം

0
468

യൂട്യൂബില്‍ നിന്ന് ഇനി മുന്‍പത്തേക്കാള്‍ വേഗത്തില്‍ വരുമാനം കണ്ടെത്താം. മുന്‍പ് വരുമാനം ലഭിച്ചു തുടങ്ങണമെങ്കില്‍ ആയിരം സബ്‌സ്‌ക്രൈബേഴ്‌സ് വേണമായിരുന്നു. എന്നാല്‍ ഇപ്പോഴിതാ
യൂട്യൂബ് പാര്‍ട്ണര്‍ പ്രോഗ്രാം വഴിയുള്ള മോണിട്ടൈസേഷന്‍ യോഗ്യതകളില്‍ ഇളവ് നല്‍കിയിരിക്കുകയാണ് കമ്പനി. ഇനി മുതല്‍ വെറും അഞ്ഞൂറ് സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ടെങ്കില്‍ അക്കൗണ്ട് മോണിട്ടൈസ് ആകും. വാച്ച് അവറിലും ഇളവുണ്ട്. 4000 വാച്ച് അവറില്‍ നിന്ന് മൂവായിരം വാച്ച് അവറായി കുറച്ചു കഴിഞ്ഞു.
ആദ്യ ഘട്ടത്തില്‍ യുഎസ് യുകെ, കാനഡ, തായ്‌വാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലാകും ഇതു നടപ്പിലാക്കുക.