കെഎസ്ഇബി കട്ടപ്പന ഡിവിഷനു കീഴിലെ ഓഫീസുകളില്‍ ജീവനക്കാരില്ല: 30 പേരുടെ കുറവ്

0
726

കെഎസ്ഇബി കട്ടപ്പന ഇലക്ട്രിക്കല്‍ ഡിവിഷനു കീഴിലെ സെക്ഷന്‍ ഓഫീസുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് കാരണം. ഇലക്ട്രിക്കല്‍ വര്‍ക്കര്‍, ഓവര്‍സിയര്‍, സബ്എഞ്ചിനീയര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍, എന്നിവരടക്കം മുപ്പതോളം ജീവനക്കാരുടെ കുറവാണ് 11 സെക്ഷന്‍ ഓഫീസുകളിലായി ഉള്ളത്.
ആരെങ്കിലും അവധിയെടുത്താല്‍ ഓഫീസിന്റെ പ്രവര്‍ത്തനം പൂര്‍ണമായും അവതാളത്തിലാകുമെന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും ആക്ഷേപം ഉയരുന്നു.
കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ല എന്ന പരാതിയും ഉയരുന്നുണ്ട്.
മഴക്കാലം ശക്തിപ്രാപിച്ചാല്‍ ഹൈറേഞ്ചില്‍ ഫീല്‍ഡ് ജോലികള്‍ വര്‍ധിക്കും ഇതിനു മുന്‍പ് വേണ്ടത്ര ജീവനക്കാരെ നിയോഗിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.